ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ക്രിസ്മസ് ആഘോഷം
1489667
Tuesday, December 24, 2024 6:04 AM IST
പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെയും ഹോളിക്രോസ് നഴ്സിംഗ് കോളജിന്റേയും ക്രിസ്മസ് ആഘോഷം. വേളമാനൂർ സ്നേഹാശ്രമം ആരംഭിച്ച കാലം മുതൽ എല്ലാവർഷവും ഹോളി ക്രോസ് സിസ്റ്റേഴ്സ് ക്രിസ്മസ് സമ്മാനങ്ങളുമായി സ്നേഹാശ്രമത്തിലെത്താറുണ്ട്.
കൊട്ടിയം ഹോളി ക്രോസ് ഹോസ്പിറ്റൽ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിസിലി ജോസ് ആഘോഷം ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളജിലെ ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ റോസ് ലെറ്റ് ക്രിസ്മസ് സന്ദേശം നൽകി. സിസ്റ്റർ സുനിത, മാർത്താമ എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ് വിദ്യാർഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ജി. രാമചന്ദ്രൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്നേഹാശ്രമം കുടുംബാംഗങ്ങൾ ഇവരെ സ്വീകരിച്ചു.