ഇത്തിക്കരയിൽ സബ് വേ: രാപ്പകൽ സമരം സമാപിച്ചു
1489497
Monday, December 23, 2024 6:20 AM IST
കൊട്ടിയം: ഇത്തിക്കരയിൽ സബ് വേ നിർമാണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിന്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം സമാപിച്ചു.
സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു.
എം.എസ്. ശശിധരൻ പിള്ള, എ. സുരേഷ്, അഡ്വ. ദിലീപ് കുമാർ, ജി. രാജശേഖരൻ, കൈപ്പുഴ. വി. ശ്യാം മോഹൻ, സുനിൽകുമാർ, എസ്. രാജേന്ദ്രൻ പിള്ള, പുല്ലാംകുഴി സന്തോഷ്, സിജു മനോഹരൻ, കെ. രമേശൻ, അബ്ദുൽ ജബ്ബാർ, മേലതിൽ ജലീൽ എന്നിവർ പ്രസംഗിച്ചു.