വാണിജ്യ കെട്ടിട വാടക ജിഎസ്ടി പിൻവലിക്കണം
1489495
Monday, December 23, 2024 6:20 AM IST
ചാത്തന്നൂർ: വാണിജ്യ കെട്ടിട വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ നടപടി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജുവിശ്വരാജൻ ആവശ്യപ്പെട്ടു.
ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടകയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാത പുനർനിർമാണം നടക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ്.
ചെറുകിട കച്ചവടക്കാരെയും, പൊതു സേവന കേന്ദ്രങ്ങളെയും അവശ്യ സർവീസുകളെയും ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കാൻ സ്വീകരിക്കണം. ഇത് സംബന്ധിച്ച് നിവേദനം നൽകിയെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.