ചാത്തന്നൂരിന്റെ വികസന സാധ്യതകൾ: ശില്പശാല നടത്തി
1489651
Tuesday, December 24, 2024 5:55 AM IST
ചാത്തന്നൂർ: സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച വികസന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. കെ. ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.
സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി മാമ്പള്ളി ജി.ആർ. രഘുനാഥൻ ചർച്ചാരേഖകൾ അവതരിപ്പിച്ചു. ബസ് സ്റ്റോപ്പ്, ഓട്ടോ ടാക്സി സ്റ്റാന്‍ഡ്, വഴിവാണിഭക്കാരുടെ പുനരധിവാസം, പൊതുമാർക്കറ്റ്, പൊതുസ്ഥലങ്ങൾ മുതലായവ കണ്ടെത്താനുള്ള കൂട്ടായ പരിശ്രമം ഉടൻ ആരംഭിക്കണമെന്ന് തീരുമാനിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്തുള്ള 80 സെന്റ് റവന്യൂ ഭൂമി പഞ്ചായത്തിന് വിട്ടു നൽകാൻ സമ്മർദം ചെലുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ അധ്യക്ഷനായി കർമസമിതിക്ക് രൂപം നൽകി. ബ്ലോക്ക് കോ- ഓർഡിനേറ്റർ ഡി. സുധീന്ദ്രബാബു, കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്, റീജിയണൽ കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണൻ നായർ, പ്രഫ. ശിവപ്രസാദ്, വി. വിജയ മോഹനൻ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി. സണ്ണി, ടി. ദിജു, പഞ്ചായത്തംഗം ഉളിയനാട് ജയൻ, ജോൺ ഏബ്രഹാം, എൻ. ഷണ്മുഖദാസ്, കോസ്മോ വിജയൻ, കെ. ഉണ്ണികൃഷ്ണപിള്ള, ജി. രാജശേഖരൻ, രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.