പാഠപുസ്തകങ്ങൾക്ക് മൂല്യമുണ്ടാണം: ഡോ. ജിതേഷ്ജി
1489656
Tuesday, December 24, 2024 5:55 AM IST
കൊല്ലം: കുട്ടികളിൽ മൂല്യബോധം വളർത്തുന്ന തരത്തിലുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലം സ്ഥാപകനും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി.
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റേയും കായൽകൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കവയത്രി സുഗതകുമാരിയുടെ നാലാം ചരമവാർഷികദിനാചരണവും ദേശീയകർഷക ദിനാചരണവും ശാസ്താംകോട്ട കായൽ തീരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സഹകാരി ശൂരനാട് രാധാകൃഷ്ണൻ, എഴുത്തുകാരൻ ഡോ. മധു, കലാലയ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിത്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അജിതൻ കുമാർ, ശൂരനാട് രാധാകൃഷ്ണൻ, ജൂണിയർ ചേമ്പർ ഇന്റർനാഷണൽ പ്രസിഡന്റ് ബിന്ദു രാജേഷ്, ഡോ. ബിജു, ‘നമ്മുടെ കായൽ കൂട്ടായ്മ’യുടെ ചെയർമാൻ എസ്. ദിലീപ് കുമാർ, പരിസ്ഥിതി പ്രവർത്തകനും ട്രസ്റ്റ് രക്ഷാധികാരിയുമായ കെ.വി. രാമനുജൻ തമ്പി, ദുലാരി, അനില ആനി ലാസർ എന്നിവർ പ്രസംഗിച്ചു.