സ്കൂൾ പാചക തൊഴിലാളികൾക്ക് ക്രിസ്മസിനും വേതനമില്ല
1489510
Monday, December 23, 2024 6:31 AM IST
ചവറ: പൊതുവിദ്യാലയങ്ങളില്‍ പണിയെടുക്കുന്ന പാചക തൊഴിലാളികള്‍ക്ക് ക്രിസ്മസ് കാലത്ത് പോലും ശമ്പളം ലഭിക്കുന്നില്ല. തുച്ഛമായ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഓണം ക്രിസ്മസ് ബക്രീദ് പോലുള്ള വിശേഷ ദിവസങ്ങളില്‍ പോലും പട്ടിണികിടക്കേണ്ട അവസ്ഥയാണ്.
മൂന്ന് മാസമായി ശന്പളം മുടങ്ങി കിടക്കുകയാണ്. അടിയന്തരമായി സ്കൂള്‍ പാചക തൊഴിലാളികളുടെ വേതന വര്‍ധനവ് നടപ്പിലാക്കുകയും കുടിശിക ഉടന്‍ നല്കാൻ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ചവറ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് വിമൽരാജ് ആവശ്യപ്പെട്ടു.