എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ
1489498
Monday, December 23, 2024 6:20 AM IST
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടാൻ നടത്തിയ നർക്കോട്ടിക് ഡ്രൈവിൽ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം, പരപ്പനങ്ങാടി സ്വദേശി ഷംനാദ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ പളളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഷംനാദിന്റെ പക്കൽ നിന്ന് 41 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ്, എസ്ഐ മാരായ ജയേഷ്, മനോജ് സിപിഒ മനോജ് ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ ബൈജു ജെറോം, ഹരിലാൽ, എസ്സിപിഒമാരായ സുനിൽ, സജു, സീനു, മനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.