അംബേദ്കർക്കെതിരായ അധിക്ഷേപം: കണ്ണനല്ലൂരിൽ കോൺഗ്രസ് പ്രകടനം നടത്തി
1489662
Tuesday, December 24, 2024 6:04 AM IST
കൊട്ടിയം: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ചും കോൺഗ്രസ് നേതാക്കളെ പാർലമെന്റിൽ കൈയേറ്റം ചെയ്യുകയും രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്തതിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
അംബേദ്കറിന്റെ പേര് ഉച്ചരിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടുന്നതും ബിജെപിയിൽ ഭയം ഉളവാക്കുന്നതായി സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിസാമുദീൻ അധ്യക്ഷനായിരുന്നു. യു. വഹീദ, എ. നാസിമുദീൻ ലബ, മുഖത്തല ഗോപിനാഥൻ, സുധീർ ചേരികോണം, ആസാദ് നാല്പങ്ങൾ, ഇന്ദിര, എ. എം. ഷമീർ ഖാൻ, സുദേവൻ പേരൂർ, കെ. ആർ. സുരേന്ദ്രൻ, ചെറുമൂട് മോഹൻ, അജികുമാർ പള്ളിമൺ, ഷംനാദ് ശിഹാബുദീൻ, നവാസ് റഷാദി, ഗോപാലകൃഷ്ണൻ, ഷമീർ സിംപിൾ, ഹരികുമാർ പുലിയില, ബിജി മുഖത്തല, ഷൈലജ നാസറുദീൻ, ഷഹീർ മുട്ടയ്ക്കാവ്, ലത്തീഫ് വെളിച്ചിക്കാല, സജീവ് കണ്ണങ്കര, അസീസ് മൈലാപ്പൂർ, അജിത്ത് ത്രിവേണി, നിസാം മേക്കോൺ, നിഷാദ് അലി, പേരയം വിനോദ്, ശിഹാബുദീൻ, മനോഹരൻ, റോയി നല്ലില, കൊല്ലം കാവിൽ ജയശീലൻ, ചന്ദ്രശേഖരപിള്ള, റാണി, വിജില്‍ റോസ്, ഹമീദ് പുതുച്ചിറ, നജീം മൈലാപ്പൂര്, ബഷീർ, കെബീർ, തുടങ്ങിയവർ നേതൃത്വം നൽകി.