കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി പെൻഷൻ ദിനാചരണം നടത്തി
1489504
Monday, December 23, 2024 6:29 AM IST
പാരിപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ പെൻഷൻ ദിനാചരണം നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ ഉദ്ഘാടനം ചെയ്തു.
പെൻഷൻ ഔദാര്യമല്ല അവകാശമാണെന്നും, സംസ്ഥാന സർക്കാർ പെൻഷൻകാരുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണെന്നും ഉദ്ഘാടനം നിർവഹിച്ച കല്ലുവാതുക്കൽ അജയകുമാർ ആരോപിച്ചു. മണ്ഡലം സെക്രട്ടറി ആർ. ഗിനിലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശശാങ്കനുണ്ണിത്താൻ, എം.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.