ഗ്രീൻട്രീസ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് പുതുവൽസര ആഘോഷം
1489666
Tuesday, December 24, 2024 6:04 AM IST
കുണ്ടറ: കുണ്ടറ ഗ്രീൻ ട്രീസ് മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ടിന്റെ ക്രിസ്മസ് പുതുവൽസരാഘോഷം ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ട്രീസ് എഡ്യു പാർക്ക് എംഡി ഐസക് ഈപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ജയകുമാരി ക്രിസ്മസ് സന്ദേശം നൽകി.
ഗ്രീൻ ട്രീസ് മോണ്ടിസോറി അക്കാദമിക് കോ -ഓഡിനേറ്റർ എസ്. ദീപ്തി, നീനു ജെ.ഡിക്രൂസ്, എസ്. എസ്. ആർദ്ര, സ്കൂൾ ലീഡർ എൽ. പ്രിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.