കൊട്ടിയം ഡോൺബോസ്കോ കോളജ് റാങ്കുകളുടെ നിറവിൽ
1489657
Tuesday, December 24, 2024 5:55 AM IST
കൊട്ടിയം: കേരള സർവകലാശാല എംഎസ് ഡബ്ല്യു പരീക്ഷയിൽ ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒൻപത്, 10,11 റാങ്കുകൾ നേടി കൊട്ടിയം ഡോൺ ബോസ്ക്കോ കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്.
ഒന്നാം റാങ്ക് നേടിയ ഗോപിക കൃഷ്ണൻ കണ്ണനല്ലൂർ മുട്ടക്കാവ് നന്ദനത്തിൽ ബി. ഗോപാലകൃഷ്ണൻ നായരുടെയും എസ്. ബിന്ദുവിന്റേയും മകൾ ആണ്. ഭർത്താവ് എം.പി.അർച്ചിത്ത്, മൂന്നാം റാങ്ക് നേടിയ എസ്.എൽ .തീർഥ അഞ്ചൽ കൊട്ടുക്കൽ കൃഷ്ണ വിലാസം ജി. സതീഷ് കുമാറിന്റേയും വി. ജി. ലയ യുടെയും മകൾ ആണ്.
ലക്ഷ്മി എസ്. മഞ്ജു ആറാം റാങ്കും, എ.എസ്. അമ്മു ഏഴാം റാങ്കും, എ. കാതറിൻ ഒമ്പതാം റാങ്കും, എസ്. അനില, അഞ്ജന. ആർ. നായർ എന്നിവർ പത്താം റാങ്കും, ഡി. കൃഷ്ണ പതിനൊന്നാം റാങ്കും കരസ്ഥമാക്കി.