ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ 2024 ഇന്ന്
1489131
Sunday, December 22, 2024 6:28 AM IST
കൊല്ലം: ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ 2024 ആശ്രാമം മൈതാനത്ത് ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എംഎല്‍എ അധ്യക്ഷനാകും. ആദ്യ വില്പന മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയാകും.
എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സപ്ലൈകോ എംഡി പി.ബി. നൂഹ് തുടങ്ങിയവര്‍ പങ്കെടുക്കും.