ദേശീയ മലിനീകരണ നിയന്ത്രണ ദിനം; പരിപാടികള്‍ സംഘടിപ്പിച്ചു
1489140
Sunday, December 22, 2024 6:36 AM IST
കൊല്ലം: ദേശീയ മലിനീകരണ നിയന്ത്രണ ദിനം, ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്, എന്‍എസ്എസ് ക്യാമ്പ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും ഫ്ളാഷ് മോബ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഫാത്തിമ കോളേജിലെ ബിഷപ് കത്തലാനി കാമ്പസില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് നിര്‍വഹിച്ചു.
റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച റാലി ഈസ്റ്റ് എസ്എച്ച്ഒ അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഫാത്തിമ കോളജിലെ ബിഷപ് കത്തലാനി കാമ്പസില്‍ പുകയിലയും അന്തരീക്ഷ മലിനീകരണവും എന്ന വിഷയത്തില്‍ വിവിധ കോളജ് കുട്ടികളെ പങ്കെടുപ്പിച്ച് ഫ്ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു .
പൊതുസമ്മേളനത്തില്‍ ഫാത്തിമ മാതാ കോളജ് പ്രിന്‍സിപ്പൽ ഡോ. സിന്ത്യാ കാതറിന് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.പ്ലാസ പദ്ധതി വിശദീകരിച്ചു. ജില്ലാ ആശുപത്രിയിലെ ഡോ. രാജതിലകം, ഫാത്തിമ കോളേജ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.പി. ഡിന്റുഎന്നിവര് മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ദേവിപ്രിയ, എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍, ആരോഗ്യ വകുപ്പ് ജീവനക്കാരായ ഡോ. ശരത് രാജന്, ഷാലിമ , അബ്ദുള്‍ ഹസന്, മുരളീധരന്‍പിള്ള, മനുപ്രിയന്, ശിരോഷ്ണ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ദിലീപ് ഖാന് എന്നിവർ പ്രസംഗിച്ചു.