ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
1489139
Sunday, December 22, 2024 6:36 AM IST
ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കേരളോത്സവം ആരംഭിച്ചു. ചവറ ബസ് ബേയിൽ നിന്ന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷ യാത്ര ശങ്കരമംഗലത്ത് സമാപിച്ചു. തുടർന്ന്ശങ്കരമംഗലം എസ്എൻഡിപി ഹാളിൽ എൻ കെ. പ്രേമചന്ദ്രൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്തു.
ഇനി മൂന്ന് ദിവസങ്ങളിൽ കലാ -കായിക മത്സരങ്ങൾ എസ്എൻഡിപി ഹാൾ, ശങ്കര മംഗലം സ്കൂൾ ഗ്രൗണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പനയന്നാർ കാവ് വാമോസ് ക്ലബ്, ടൈറ്റാനിയം ഗ്രൗണ്ട്, തെക്കുംഭാഗം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ അക്കാദമി, ചുങ്കത്തു അരീന എന്നിവടങ്ങളിൽ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവ്,സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, എം. രതീഷ്, ആർ. ജിജി, സജി അനിൽ, പ്രിയാ ഷിനു ബിഡിഒ പ്രേം ശങ്കർ എന്നിവർ പ്രസംഗിച്ചു.
23 ന് വൈകുന്നേരം വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.