സെന്റ് അലോഷ്യസ് കാത്തലിക് സെമിനാരിയിൽ ക്രിസ്മസ് സന്ധ്യ
1489130
Sunday, December 22, 2024 6:28 AM IST
പുനലൂർ: സെന്റ് അലോഷ്യസ് കാത്തലിക് സെമിനാരിയിലെ ക്രിസ്മസ് സന്ധ്യ പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി ഗണിത വിഭാഗം അധ്യാപിക സൂസൻ കോശി വരിഞ്ഞവിള ക്രിസ്മസ് സന്ദേശം നൽകി.
വത്തിക്കാനിൽസംഘടിപ്പിച്ച നടന്ന ലോക മത പാർലമെന്റിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഫാ. കോശി ജോർജ് വരിഞ്ഞവിള, ഫ്രാൻസിസ് മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചാ വിവരണം നൽകി.
ഫാ. വിൻസെന്റ് ഡിക്രൂസ്,മറ്റ് വൈദികർ, സെമിനാരി വിദ്യാർഥികൾ എന്നിവർ ക്രിസ്മസ് സന്ധ്യയിൽ പങ്കെടുത്തു.