വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഭിക്ഷ യാചിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം
1489135
Sunday, December 22, 2024 6:28 AM IST
അഞ്ചല്‍: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത്കോണ്‍ഗ്രസ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിക്ഷയെടുത്ത് വൈദ്യുതി ബില്‍ അടച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
കരുകോണില്‍ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഭിക്ഷയെടുത്തു. പിന്നീട് മാര്‍ച്ച് ചെയ്ത് കരുകോണ്‍ കെഎസ്ഇബി ഓഫീസിലെത്തിയതോടെ അഞ്ചല്‍ പോലീസ് തടഞ്ഞു.
തുടര്‍ന്നു നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് മാഹിൻ പുത്തയത്തിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആദര്‍ശ് ഭാര്ഗവന് ഉദ്ഘാടനം ചെയ്തു.
കെഎസ്യു സംസ്ഥാന സെക്രട്ടറി എം.എസ്. അനീസ്, കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കെ.ജി.സാബു, ജില്ലാ ജനറൽ സെക്രട്ടറി അൻഷാദ് പുത്തയം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എം. സാദിഖ് , നേതാക്കളായ എച്ച്. സുനിൽ ദത്, പ്രദീപ് പൂക്കട, ഷാജുമോൻ, എം.എസ്. മുരുകൻ, ബിനു സി. ചാക്കോ, ഗീത, സജീന ഷിബു,
ഹാരിസ് വില്ലിക്കുളം, നിജാം, അഡ്വ. സാൻജോ ഷാജി, അനീഷ് അന്നപൂർണ, അലൻ സജി, ഹുസൈൻ, അക്ബർഷാ എന്നിവർ പ്രസംഗിച്ചു. ഭിക്ഷയെടുത്ത് ലഭിച്ച തുക ഉപയോഗിച്ച് സാധാരണക്കാരായ മൂന്ന് കുടുംബങ്ങളുടെ വൈദ്യുതി ബില്‍ അടച്ചു നല്കി.