മോയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്കാരം
1489134
Sunday, December 22, 2024 6:28 AM IST
അഞ്ചല്‍: ജീവകാരുണ്യ പ്രവർത്തകനും അഞ്ചൽ കാരുണ്യ കൂട്ടായ്മ പ്രസിഡന്റുമായ മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്കാരം.
ന്യൂഡൽഹി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്കാരം നൽകി ആദരിച്ചത്.
സാമൂഹിക ജീവകാരുണ്യ സന്നദ്ധ മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിനാണ് പുരസ്കാരം. ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ അഞ്ചൽ സെന്ററിൽ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു.
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് അഞ്ചൽ സെന്റര്‍ പ്രിൻസിപ്പൽ രേഖ അമൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചൽ ബ്രാഞ്ച് മാനേജർ ദിവ്യ, അധ്യാപകരായ ജയശ്രീ, ജിഷ്ണു, മഞ്ജു എന്നിവർ പ്രസംഗിച്ചു.