പ്രവാസി കോൺഗ്രസ് നേതൃയോഗം നടന്നു
1489133
Sunday, December 22, 2024 6:28 AM IST
കൊട്ടാരക്കര: പ്രവാസി കോൺഗ്രസ് നേതൃയോഗം കൊട്ടാരക്കര വ്യാപാരി ഹാളിൽ കൂടി. പ്രവാസി ദിനമായ ജനുവരി ഒന്പതിന് കൊല്ലം ജില്ലാ സമ്മേളനം നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മറ്റി അംഗം ടി.വി. സലാഹുദീൻ നേതൃയോഗം ഉദ്ഘടനം ചെയ്തു. ആശാസ്ത്രീയമായ വൈദ്യുതി ചാർജ് വർധനവിനെതിരെ യോഗം പ്രതിഷേധിച്ചു.
ജില്ലാ ഭാരവാഹികളായ കിഴക്കെതെരുവിൽ പി.ബാബു, അൻസിൽ മയ്യനാട്, അബ്ദുൽ റഷീദ്, അലക്സാണ്ടർ മുളവന, ജീജഭായ്, ബ്ലോക്ക് ഭാരവാഹികളായ വഹാബ് കൂട്ടിക്കട നിസാം, ശിവപ്രസാദ്, നിജാബ് മൈലാവിള,
ശിവപ്രസാദ്, സന്തോഷ് കുളങ്ങര, മാഹീൻ, റോയ് വർഗീസ്, അലക്സ് ഏബ്രഹാം, റെന്നി ജോൺ, തോമസ് പണിക്കർ സനത് കുമാർ കരിക്കം, കുന്നിക്കോട് നസീർ, രാജൻ ചീക്കൽ, അലക്സ് കെ. മാത്യു എന്നിവർ പ്രസംഗിച്ചു.