ഡിസൈന്‍ മേഖലയില്‍ അനന്ത സാധ്യതകള്‍: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1488057
Wednesday, December 18, 2024 6:50 AM IST
കൊല്ലം: സ്വദേശത്തും വിദേശത്തും ഡിസൈന്‍ മേഖലയില്‍ അനന്തസാധ്യതയുള്ളതായി മന്ത്രി കെ. എന്‍. ബാലഗോപാല്‍. ദേശീയ ഡിസൈന്‍ ഫെസ്റ്റിവല്‍ ആശ്രാമം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സൗഹൃദ സാധ്യതയുള്ള രൂപകല്പനകള്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളത്തിലെ തനത് മാതൃകകള്‍ അവതരിപ്പിക്കുന്ന രീതികള്‍ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. ഡോ. പ്രത്യുമ്ന വ്യാസിനെ ആദരിച്ചു. കേരള ടൂറിസം സെക്രട്ടറി കെ.ബിജു ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ചു.
സുഫിയാന് അഹമ്മദ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, വാര്‍ഡ് അംഗം വി. വിജയലക്ഷ്മി, അംബിക, ബിജിന് രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 19 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.