വൈദ്യുതി ചാർജ് വർധനവിൽ വ്യാപക പ്രതിഷേധം
1488072
Wednesday, December 18, 2024 6:50 AM IST
കരുനാഗപ്പള്ളി: രണ്ടാം പിണറായി സർക്കാർ കേരളത്തിന്റെ സമസ്ത മേഖലയും നശിപ്പിച്ചതായി സി.ആർ. മഹേഷ് എംഎൽഎ. വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 18 മാസമായി പെൻഷൻ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥർക്ക് ശമ്പളപരിഷ്കരണവും പെൻഷൻകാർക്ക് പെൻഷൻ പരിഷ്കരണവും നടപ്പിലാക്കിയിട്ടില്ല. മെഡിക്കൽ ഇൻഷ്വറൻസ് ലഭിക്കുന്നില്ല. കെട്ടിട നികുതിയും വെള്ള കരവും വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിലൂടെ ജനങ്ങളെ തീരാദുരിതത്തിലാ ക്കിയതായി അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എ. ജവാദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം. അൻസാർ, കെ. ജി. രവി, ടി. തങ്കച്ചൻ, എൻ. അജയകുമാർ, ബോബൻ ജി നാഥ്, എ.എ. അസീസ്, പി. സോമരാജൻ, പനകുളങ്ങര സുരേഷ്, സുന്ദരേശൻ, തഴവ ബിജു, സജി വൈ. പുത്തൻവീടൻ, എസ്. ജയകുമാർ, മുനമ്പത്ത് ഷിഹാബ്, ബിജു പാഞ്ചജന്യം, ഡി. ചിദംബരൻ, മാരിയത്ത്, മായ സുരേഷ്, ആർ.എസ്. കിരൺ എന്നിവർ പ്രസംഗിച്ചു.
കൊല്ലം: ഉമ്മൻചാണ്ടി സർക്കാർ വൈദ്യുതിക്ക് ഒരു യൂണിറ്റിന് 20 പൈസ കുറച്ചപ്പോൾ എല്ലാം ശരിയാക്കാൻ അധികാരത്തിൽ വന്നവർ എട്ട് വർഷഭരണത്തിനിടയിൽ അഞ്ച് തവണ വൈദ്യുതി ചാർജ് വർധിപ്പിച്ച് ജനങ്ങളെ കൊള്ള ചെയ്യുകയാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് പറഞ്ഞു.
വൈദ്യുത ചാർജ് വർധനവിന് എതിരെ ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. നാസർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, ആനന്ദ് ബ്രഹ്മാനന്ദ്, കോൺഗ്രസ് നേതാക്കളായ കെ.ബി. ഷഹാൽ, ശങ്കരനാരായണപിള്ള, ഡി.വി. ഷിബു, സജീവ്ഖാൻ, മയ്യനാട് അജിത്, മണക്കാട് സലീം, ബൈജു ആലുംമൂട്ടിൽ, ജി. വേണു, സുനിൽകുമാർ, എസ്. കണ്ണൻ, കമറുദീൻ എന്നിവർപ്രസംഗിച്ചു.
കൊട്ടിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നിസാം പുളിക്കതുണ്ടിൽ, ചെക്കാലയിൽ ബഷീർ, അജയകുമാർ, നാസർ, ബി.ജി. പിള്ള, അൻസിൽ, വയനകുളം സലീം, ഹുസൈൻ, സനോഫർ, രാധാകൃഷ്ണപിള്ള, അനസ്, റാഫേൽ കുര്യൻ, സലീം കയ്യാലയ്ക്കൽ, ജഹാംഗീർ എന്നിവർ നേതൃത്വം നൽകി.
ചവറ: വൈദുതി ചാർജ് വർധനയിലൂടെ സർക്കാർ സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണമാക്കിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി.
ഐഎൻടിയുസി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേനങ്കര ജംഗ്ഷനിൽ നിന്ന് തേവലക്കര കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷനായി. വിഷ്ണു വിജയൻ, മാമൂലയിൽ സേതുക്കുട്ടൻ, ചവറ ഹരീഷ്, കോണിൽ രാജേഷ്, നിസാർ മേക്കാട്, ഡി.കെ. അനിൽകുമാർ, പ്രശാന്ത് പൊന്മന ശിവൻകുട്ടി പിള്ള, വസന്തകുമാർ, എം. പ്രസന്നൻ ഉണ്ണിത്താൻ, ആർ. ജിജി, അബ്ദുൽ വഹാബ്, സതീശൻ നീണ്ടകര, മീനാക്ഷി, ജി. ചന്ദ്രൻ, റീന ചോല, ജോസ് കടമ്പാട്ട്, നിസാർ കൊല്ലക, ഷമീർ പൂതക്കുളം എന്നിവർ പ്രസംഗിച്ചു.
കൊല്ലം: വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കുണ്ടറ വൈദ്യുതി ഓഫീസിനു മുന്നിൽ ധർണയും നടത്തി.
കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആന്റണി ജോസ്, കുരീപ്പള്ളി സലീം, കെ. ബാബുരാജൻ, പെരിനാട് മുരളി, കുണ്ടറ സുബ്രഹ്മണ്യം, കെ.സി. വരദരാജൻ പിള്ള, സിന്ധു ഗോപൻ, വിനോദ് കുമാർ, എം. ജയശങ്കർ, പെരുമ്പുഴ ഗോപൻ, വിനോദ് ജി പിള്ള, എ.കെ. പ്രസന്നകുമാർ, പി.ജോൺ കുമാർ, അഡ്വ. ബാബു കുട്ടൻപിള്ള, ഷാൻ കുണ്ടറ, സി. സുവർണ, ബീന ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ: വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ വൈദ്യുതി ഭവനിലേയ്ക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സിസിലി സ്റ്റീഫൻ, സുഭാഷ് പുളിക്കൽ, ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി ഭാരവാഹികളായ ജോൺ ഏബ്രഹാം, ചെങ്കുളം ബിനോയി, ചിറക്കട നിസാർ, പി.ഒ. മാണി, കൊട്ടിയം ആർ.സാജൻ, ശശാങ്കൻ ഉണ്ണിത്താൻ, ഉളിയനാട് ജയൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ. ബിനോയി, എസ്.വി. ബൈജുലാൽ, ടി.എം. ഇക്ബാൽ, കെ. ജയചന്ദ്രൻനായർ, കെ. ഷെറീഫ് ,മൈലോട് പ്രസന്നകുമാർ, സജിസാമൂവൽ, വരിഞ്ഞം സുരേഷ് ബാബു, സുഗതൻ പറമ്പിൽ, ദിലീപ് ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പ്രമോദ് കാരംകോട്, അജിതപ്രകാശ്, രാജു ചാവടി, ബിൻസി വിനോദ്, എം.എ. മജീദ്, ഷീലബിനു, ചിറക്കരഷാബു, ജി. രാധാകൃഷ്ണൻ, ജി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴ: വൈദ്യുതി ചാർജ് വർധിപ്പിച്ചത് പിൻവലിക്കണമെന്ന് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റോയ് ഉമ്മൻ ആവശ്യപ്പെട്ടു.
വില കയറ്റത്തിനും ചാർജ് വർധനയ്ക്കും എതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള എൽഡിഎഫ് ജനവഞ്ചനയാണ് നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുനലൂർ: വൈദ്യുതി ചാർജ് വർധനയിലൂടെ സംസ്ഥാന സർക്കാർ തീവെട്ടി കൊള്ള നടത്തുന്നതായി കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ പറഞ്ഞു.
പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ വൈദ്യുതി ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ നേതൃത്വം നൽകി.
പുനലൂർ പോസ്റ്റ് ഓഫീസ് കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് വൈദ്യുതി ഓഫീസ് പടിക്കൽ പോലീസ് തടയുകയായിരുന്നു. തുടർന്ന് പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ദീർഘനേരം ഉന്തും തള്ളും ഉണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കിയാണ് യോഗം ആരംഭിച്ചത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സഞ്ചു ബുഖാരി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്. നാസർ, അയ്യൂബ്ഖാൻ വെഞ്ചേമ്പ്, വിപിൻകുമാർ, ഷെമി എസ് അസീസ്, ചിറ്റാലങ്കോട് മോഹനൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ, വൈസ് പ്രസിഡന്റ് യോഹന്നാൻകുട്ടി, പാർലമെന്റ് പാർട്ടി ലീഡർ പ്രകാശ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഗോപി, മുൻ ബ്ലോക്ക് പ്രസിഡന്റ് ഇടമൺ ഇസ്മായിൽ, പാർട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാബു അലക്സ്, എൻ. അജീഷ്, സി.കെ. പുഷ്പരാജൻ, ഡി. പ്രിൻസ്, ആർ. സുഗതൻ, രാജീവ് ഭരണിക്കാവ്, കെ.കെ. ജയകുമാർ, വിപിൻ വർഗീസ്, വിളയിൽ സഫീർ, കെ. വിജയകുമാർ, റഹീം ചാലക്കോട്, സലീം ഇടമൺ, അഡ്വ.ജിഷ, ബിജു കാർത്തികേയൻ, സജി ജോർജ്, ചെല്ലപ്പൻ ചാലിയക്കര, ജ്യോതി സന്തോഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.