ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കൺവൻഷൻ
1487841
Tuesday, December 17, 2024 6:19 AM IST
കുണ്ടറ: ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കൺവൻഷൻ നടത്തി. പട്ടികജാതി, വർഗ ക്ഷേമപ്രവർത്തനങ്ങൾക്കായി കൂടുതൽ ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് എൻ. ബൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടറ സുബ്രമണ്യം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കർ, കുണ്ടറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാബുരാജൻ,
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, ജി. വിനോദ് കുമാർ, എൻ. പത്മലോചനൻ, ജി.അനിൽ കുമാർ, മുഖത്തല ഗോപിനാഥൻ, ആശാലത, വത്സല സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.