ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കും
1488211
Thursday, December 19, 2024 5:37 AM IST
കൊല്ലം: നഗര പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ട്രേഡ് യൂണിയനുകളിലും ഉൾപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളികളുമായി കൊല്ലം സിറ്റി പോലീസും കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ യോഗത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
23 മുതൽ സിറ്റിയിൽ സർവീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളും നിർബന്ധമായും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണമെന്നും സിറ്റി പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ സിറ്റി പരിധിയിൽ നിന്നും യാത്രക്കാരെ കയറ്റാൻ പാടില്ലായെന്നും സിറ്റി പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾക്ക് സിറ്റിയിൽ ഏത് സ്റ്റാൻഡിലും ടേൺ അനുസരിച്ച് ക്യൂ പാലിച്ച് സർവീസ് നടത്താമെന്നുമുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടത്.
ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് അറിയിച്ചു. കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ഷെറീഫ് ,കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.