തൂവെളിച്ചം പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
1488210
Thursday, December 19, 2024 5:37 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ മലയോര ഹൈവെയിലും പഞ്ചായത്തിന്റെ മറ്റു പ്രധാന പാതകളിലും തൂവെളിച്ചം പദ്ധതി യിലൂടെ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ഈ പദ്ധതിയിൽ അഴിമതി ഉണ്ടെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളാണ് ഓഫീസ് പടിക്കൽ ഉപരോധസമരം നടത്തിയത്് .നാലു വർഷം കൊണ്ട് പഞ്ചായത്തിൽ നടപ്പാക്കിയ തൂ വെളിച്ചം പദ്ധതി വഴി ഭരണസമിതിയിലെ ചിലർ ലക്ഷങ്ങളാണ് തട്ടിയെടുത്തിട്ടുള്ളതെന്നും ഒന്നിനും വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് കുമാർ കുത്തിയിരിപ്പ്സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭിലാഷ് കുമാർ, ജോസഫ്, സിസിലി ജോബ് ,സാബു എബ്രഹാം ,സക്കറിയ, ഷീല സത്യൻ, എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.