പുനലൂരിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി
1488061
Wednesday, December 18, 2024 6:50 AM IST
പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ പുനലൂർ രാം രാജ് തീയറ്ററിന് സമീപം നിയന്ത്രണം വിട്ട വാഗണർ കാർ ട്രാൻസ്ഫോർമറിനുള്ളിലേക്ക് ഇടിച്ചു കയറി.
കാർ യാത്രികരായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പുനലൂർ പോസ്റ്റ്ഓഫീസ് ഭാഗത്ത് നിന്ന് ചെമ്മന്തൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.
റോഡിന്റെ വശത്തായി കെഎസ് ഇ ബിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരുന്ന യൂണിറ്റിന്റെ സുരക്ഷാവേലിയും, മറ്റ് ഫിറ്റിംഗ്സുകളും ഇടിയുടെ ആഘാതത്തിൽ തകർന്ന് വീണു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അപകടത്തിൽ തകർന്ന ഭാഗങ്ങൾ മാറ്റി സ്ഥാപിച്ച് ഉച്ചയോടെ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.