കുടിവെള്ളം ലഭ്യമാക്കണമെന്ന് കോൺഗ്രസ്
1487842
Tuesday, December 17, 2024 6:19 AM IST
നീണ്ടകര: നീണ്ടകര പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയായി തുടരുന്നുവെന്ന് നീണ്ടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
ഒരു ദിവസം വെള്ളം കിട്ടിയാൽ തുടർച്ചയായി നാല്ദിവസം കുടിവെളളം ലഭിക്കുന്നില്ല. നാട്ടുകാർ പഞ്ചായത്ത് അധികാരികളോട് പരാതി പറഞ്ഞിട്ടും നടപടിയില്ല. ചവറ പാലത്തിന്റെ പടിഞ്ഞാറ് വശം ചവറയേയും നീണ്ടകരയേയും ബന്ധിപ്പിച്ചിരുന്ന ശാസ്താംകോട്ടയിൽ നിന്ന് വരുന്ന പ്രധാന പൈപ്പ് ലൈൻ ഞായറാഴ്ച രാവിലെ തകർന്ന് വീണതുമൂലം നീണ്ടകരയിൽ ശുദ്ധജലം കിട്ടാതായെന്ന് മണ്ഡലം പ്രസിഡന്റ് പവിഴപ്പറമ്പിൽ പുഷ്പരാജൻ പ്രസ്താവനയിലൂടെ ആരോപിച്ചു.
എത്രയുംവേഗം ബദൽ സംവിധാനം ഏർപ്പെടുത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചില്ലെങ്കിൽ നീണ്ടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം ഉൾപ്പടെയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.