റാങ്ക് ജേതാക്കളെ അനുമോദിച്ചു
1488064
Wednesday, December 18, 2024 6:50 AM IST
കൊട്ടാരക്കര: കരിക്കം ശങ്കരനാരായണ വിലാസം വിശ്വകർമ സമാജം (വിഎസ്എസ്) ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാംഗങ്ങളായ റാങ്ക് ജേതാക്കളെ അനുമോദിച്ചു.
കേരള യൂണിവേഴ്സിറ്റി (കാര്യവട്ടം കാമ്പസ്) എംഎസ് സി മാത്തമാറ്റിക്സ് ഒന്നാം റാങ്ക് നേടിയ കാവ്യദാസ്, എംഎസ് ഡബ്ല്യൂ(ഡിസാസ്റ്റർ മാനേജ്മെന്റ്) കേരള യൂണിവേഴ്സിറ്റി(ലയോള കോളജ്)മൂന്നാം റാങ്ക് നേടിയ ആതിര രാജ് എന്നിവരെയാണ് അനുമോദിച്ചത്. പ്രസിഡന്റ് ചന്ദ്രശേഖരൻ ആചാരി അധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ റാങ്ക് ജേതാക്കൾക്ക് മൊമേന്റോ നൽകി. സന്തോഷ് ആരാമം, വി. പ്രദീപ്, വി. ദേവരാജൻ ആചാരി, മനു, സജിമോൻ എന്നിവർ പ്രസംഗിച്ചു.