പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; പ്രതികൾ ഒളിവിൽ
1488207
Thursday, December 19, 2024 5:37 AM IST
ചവറ : പ്ലസ് ടു വിദ്യാർഥിയായ 17 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഉൾപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ചവറ പോലീസ്.
കോയിവിള പുത്തൻ സങ്കേതം സ്വദേശിയാണ് മർദ്ദനമേറ്റ വിദ്യാർഥി.സംഭവവുമായി ബന്ധപ്പെട്ട് പന്മനപൂരൂക്കരയ്ക്ക് പടിഞ്ഞാറ് വശമുള്ള നാലങ്ക സംഘത്തിനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 17 കാരനെ വിളിച്ചുവരുത്തി ചവറ കൊട്ടുകാട്ടിൽ നിന്നും കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് കന്നേറ്റിക്ക് പടിഞ്ഞാറ് കൊതു മുക്ക് പാലത്തിന് സമീപം വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. വിദ്യാർഥിയെ മർദിച്ച സംഘത്തിലെ എല്ലാവരും ഒളിവിൽ ആണെന്ന് പോലീസ് പറയുന്നു.