മേലില റൂറല്‍ വൈസ് മെന്‍സ് ക്ലബ് ക്രിസ്മസ് ആഘോഷം നടത്തി
1488058
Wednesday, December 18, 2024 6:50 AM IST
കൊട്ടാരക്കര: മേലില റൂറല്‍ വൈസ് മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും കലാമേളയും നടത്തി. ക്ലബ് പ്രസിഡന്റ് വര്‍ഗീസ് തരകന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ നാലിന്റെ ലഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടര്‍ പ്രഫ. ജി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
വില്ലൂര്‍ ശാലേം മാര്‍ത്തോമ്മ ഇടവക വികാരി റവ. വിജു വര്‍ഗീസ് മുഖ്യസന്ദേശം നല്കി. അഡ്വ. പി തുളസീധരന്‍ പിള്ള, മാത്യു വര്‍ഗീസ്, കെ. ബാബു, സജി തോമസ്, തോമസ് പണിക്കര്‍, തോമസ് ജോര്‍ജ് ഷൈനി ജോയി, അലന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.