കൊല്ലം: സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മം-2005 ന്‍റെ ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​എം. ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു.

സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റെ​യും അ​പ്പീ​ല്‍ അ​ധി​കാ​രി​യെ​യും അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ, പൊ​തു​വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യാ​താ​യും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

അ​മ​ര​വി​ള സി ​എ​സ് ഐ ​ടിടിസി യി​ലെ പ്രി​ന്‍​സി​പ്പ​ല്‍ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ന്‍​മേ​ല്‍ നെ​ല്ലി​വി​ള സ്വ​ദേ​ശി​നി​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ സ്ഥാ​പ​നം ആ​ര്‍ ടി ​ഐ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ള്ളാം എ​ന്ന സ​മ്മ​ത​പ​ത്രം ന​ല്‍​കി​യും സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദം വാ​ങ്ങി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു പൊ​തു​സ്ഥാ​പ​നം എ​ന്ന നി​ര്‍​വച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ല്‍​കു​ന്ന ധ​ന​കാ​ര്യ പ​ദ്ധ​തി​ക​ളി​ല്‍ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഫ​ണ്ടു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന വി​വി​ധ​യി​നം പ​ദ്ധ​തി​ക​ളി​ല്‍ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. 2012 ലെ ​രാ​ജ​സ്ഥാ​ന്‍ കേ​സി​ല്‍ സ്വാ​ശ്ര​യ, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​തു​സ്ഥാ​പ​ന​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.