പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; ജലയാനങ്ങള്‍ക്ക് നിരോധനം
1488202
Thursday, December 19, 2024 5:37 AM IST
കൊല്ലം: 21ന് അഷ്ടമുടിക്കായലില്‍ കൊല്ലം ഡിടിപിസി ബോട്ട് ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം നടക്കുന്നതിനാല്‍ മത്സരാര്ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരവും അന്ന് രാവിലെ മുതല്‍ ജലോത്സവം അവസാനിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി ഉള്‍നാടന്‍ ജലഗതാഗതവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകുന്നേരം ആറ് വരെയാണ് ജലോത്സവം നടക്കുക.