പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; കായിക മത്സരങ്ങള്‍ ആരംഭിച്ചു
1487838
Tuesday, December 17, 2024 6:16 AM IST
കൊല്ലം: 21 ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്തുന്ന കായികമത്സരങ്ങള്‍ക്ക് തുടക്കമായി. കബഡി, ഫുട്ബാള്‍, വടംവലി, ബോക്സിംഗ്, കരാട്ടെ എന്നീ മത്സരങ്ങളും 500 ല്‍പരം പേര് പങ്കെടുക്കുന്ന പട്ടം പറപ്പിക്കല് മത്സരവും നടത്താന്‍ സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് എക്സ്.ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്പോര്‍ട്സ് കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. ഇന്നലെ കൊല്ലത്തെ പ്രഫഷണല്‍ ടീമുകള്‍ അണിനിരന്ന പുരുഷ കബഡി മത്സരങ്ങള്‍ നടന്നു.
കൊല്ലം ബീച്ചില്‍ വനിതാ വിഭാഗത്തില്‍ കൊല്ലം സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ടീം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീമിനെ നേരിട്ടു. ഇന്ന് നാലിന് ചിന്നക്കട ബസ്ബേയില്‍ വനിതകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ബോക്സിംഗ് കരാട്ടെ മത്സരങ്ങളും 18,19 തീയതികളില്‍ ആശ്രാമം മൈതാനത്ത് എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവരുടെ ടീമുകളും പ്രസ്ക്ലബ്, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നീ ടീമുകളും പങ്കെടുക്കുന്ന ഫുട്ബാള്‍ മത്സരങ്ങളും നടക്കും.
20 ന് കൊല്ലം ബീച്ചില്‍ പട്ടംപറപ്പിക്കല്‍ മത്സരങ്ങളും നടക്കും. ഇതില്‍ പങ്കെടുക്കുവാന്‍ എല്ലാ കായിക പ്രേമികളോടും സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് എക്സ്. ഏണസ്റ്റ്, കണ്‍വീനര്‍ രാധാകൃഷ്ണന് എന്നിവര്‍ അഭ്യര്‍ഥിച്ചു.