ഇലയം വായനശാലയിൽ ബാലോത്സവം സംഘടിപ്പിച്ചു
1487843
Tuesday, December 17, 2024 6:19 AM IST
കൊല്ലം: സ്റ്റേറ്റ് ലൈബ്രറികൗൺസിൽ ജില്ലാ ബാലോത്സവത്തിന്റെ ഭാഗമായുള്ള ലൈബ്രറി തല ബാലോത്സവം ഇലയം സഫ്ദർ ഹശ്മി വായനശാലാഹാളിൽ ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗവും കവിയും സാംസ്കാരിക പ്രവർത്തകനുമായ സിനിലാൽ ഒഴുകുപാറ നിർവഹിച്ചു.
വായനശാല പ്രസിഡന്റ് എസ്. മധു അധ്യക്ഷനായി. കവിയും അധ്യാപകനുമായ പ്രമോദ് കുഴിമതിക്കാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കവി വിശ്വൻ കുടിക്കോട് കുട്ടികളുമായി സംവദിച്ചു.
സെക്രട്ടറി എസ്. സായ് കുമാർ, നാടക പ്രവർത്തകൻ മധു പരവൂർ, സജീവ് പാറമുക്ക്, കെ. വിജിത തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സെക്രട്ടറി സമ്മാനം നൽകി.