ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
1488206
Thursday, December 19, 2024 5:37 AM IST
കുളത്തൂപ്പുഴ: ഭാര്യ പിതാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. ഓട്ടോ ഡ്രൈവർ വലിയേല സജീന മൻസിൽ, അഷറഫിനെയാണ് പിന്നിൽ കൂടെ കാറിൽ എത്തിയ മകളുടെ ഭർത്താവ് മടത്തറ സ്വദേശി സജീർ വാഹനം തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത് .
ബഹളം കേട്ട പ്രദേശവാസികൾ ഓടിക്കൂടുകയും പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അക്രമം നടത്തിയതിനു ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട .പ്രതി സജീർ ചിതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു തുടർന്ന് ചിതറ പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി കുളത്തൂപ്പുഴ പോലീസിന് പ്രതിയെ കൈമാറി .