ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1488056
Wednesday, December 18, 2024 6:50 AM IST
കൊല്ലം: ജില്ലാതല കേരളോത്സവ നടത്തിപ്പിനായിട്ടുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വസന്ത രമേശ്, കെ. അനില്‍കുമാര്‍, ജെ. നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാം. കെ ഡാനിയേല്‍, ഗേളി ഷണ്മുഖന്, സെല്‍വി, എ.ആശാദേവി, ജയശ്രീ വാസുദേവന്‍ പിള്ള, അംബിക കുമാരി, അഡ്വ. സി.പി. സുധീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജ, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍, വിവിധ സ്പോര്‍ട്സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍, വിവിധ യൂത്ത് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ തല കേരളോത്സവം 28,29,30 തീയതികളില്‍ നടത്തും.