പൂനലൂർ രൂപതയിലെ വൈദികരുടെ ക്രിസ്മസ് സംഗമം നടത്തി
1488062
Wednesday, December 18, 2024 6:50 AM IST
പത്തനാപുരം: സെന്റ് സേവിയേഴ്സ് ആനിമേഷൻ സെന്ററിൽ പൂനലൂർ രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും മാസധ്യാനവും ക്രിസ്മസ് കൂടിവരവും നടത്തി.
പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ക്രിസ്മസ് സംഗമത്തിൽ മുഖ്യാതിഥിയായി.സ്വാധീനിച്ച വ്യക്തികളെയും ആശയത്തെയും അനുഭവത്തെയും ഇടയന്മാരെ പോലെ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതാണ് ക്രിസ്മസ് എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പ്രസംഗിച്ചു. ചടങ്ങിൽ പുനലൂർ രൂപതയുടെ പ്രഥമ ബിഷപ് ഡോ. മത്യാസ് കാപ്പിലിനെ അനുസ്മരിച്ചു. ബിഷപ് മത്യാസ് കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പരിപാടികൾ നടത്തി.വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വാസ്, സിസ്റ്റർ ദീപ എന്നിവർ പ്രസംഗിച്ചു.