ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1488208
Thursday, December 19, 2024 5:37 AM IST
കൊല്ലം: ആശ്രാമം നാഷണൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ആശ്രാമം ഭാസിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊല്ലം അസി.എക്സൈസ് കമ്മീഷണർ വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രക്ഷാധികാരി പി. സുന്ദരൻ, സെക്രട്ടറി സലിം നാരായണൻ, ജോ.സെക്രട്ടറി ജെ.ശ്രീഘനൻ, സി.ബാൽരാജ്, ഉണ്ണികൃഷ്ണപിള്ള, രാജ് കിഷോർ, സുപ്രഭ, മനുലാൽ എന്നിവർ പ്രസംഗിച്ചു.