തീ വയ്പ് കേസിൽ പ്രതിയെ വെറുതെ വിട്ടു
1488060
Wednesday, December 18, 2024 6:50 AM IST
കൊല്ലം: ഭാര്യയെയും മകളെയും കൊല്ലപ്പെടുത്താനായി വീടിന് തീ വച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു. വാളക്കോട് അമ്പാടിയിൽ ധനുരാജിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട് കൊല്ലം തേർഡ് അഡീഷണൽ ജില്ലാ ജഡ്ജ് ആന്റണി ഉത്തരവ് ആയത്.
ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ വീടിനു തീ വച്ചതായാണ് കേസ്. തീ പടർന്നു വീടും വീട്ടുപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു. സംഭവത്തിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോ,സ്കൂട്ടർ എന്നിവ പൂർണമായി കത്തി നശിക്കുകയും ചെയ്തു. പ്രതിക്ക് വേണ്ടി അഡ്വ.അഭിരാജ് സുന്ദർ കോടതിയിൽ ഹാജരായി.