അഞ്ചലില്‍ പത്തംഗ സംഘം വീടുകയറി ആക്രമിച്ചു
1487837
Tuesday, December 17, 2024 6:16 AM IST
അഞ്ചല്‍: അഗസ്ത്യകോട് പത്തോളം വരുന്ന അക്രമി സംഘം വീടുകയറി ആക്രമിച്ചു. അഗസ്ത്യക്കോട് പാറവിള സ്വദേശി ചന്ദ്രബോസിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രി 10 ഓടെ ആക്രമണം നടത്തിയത്.
വീട്ടില്‍ കയറിയ അക്രമികള്‍ ചന്ദ്രബോസിനെയും ഭാര്യ പ്രിയയെയും കൈയേറ്റം ചെയ്തു. വീട്ടിനുള്ളിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പടെയുള്ളവ അടിച്ചു തകര്‍ത്തു. വീട് പെയിന്റ് ചെയ്യാനായി വാങ്ങി വച്ചിരുന്ന പെയിന്റ് നശിപ്പിച്ചു. മകനെ അന്വേഷിച്ചെത്തിയ സംഘം വീടിനുള്ളില്‍ പരിശോധന നടത്തുകയും മകന് ഇല്ലായെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ചന്ദ്രബോസ് പറഞ്ഞു.
രണ്ടു കാറുകളിലായാണ് അക്രമി സംഘം എത്തിയത്. പരിക്കേറ്റ പ്രിയ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രബോസിന്റെ പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബാച്ചിലര്‍ പാര്‍ട്ടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയുന്നു.