പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; 2023 ലെ മാധ്യമ പുരസ്കാരം
1488201
Thursday, December 19, 2024 5:37 AM IST
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് 2023 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടിംഗ് - രാജീവ് ചാത്തിനാം കുളം (മാതൃഭൂമി), മികച്ച ഫോട്ടോഗ്രാഫര്‍ - എം.എസ്.ശ്രീധര്‍ലാല്‍ (കേരള കൗമുദി), മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്- ബി.ശ്രീകുമാര്‍ (ദൂരദര്ശന്), മികച്ച വീഡിയോ ഗ്രാഫര്‍ - സത്യരാജ് എസ് (ദൂരദര്ശന്). മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഇഗ്നേഷ്യസ് പെരേര, കെ.രാജന് ബാബു, ഐ - പി.ആര്.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എച്ച്. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്. എന്നിവരുള്‍പ്പെട്ട പാനല്‍ അവാര്‍ഡിനായി സമര്‍പ്പിച്ചിട്ടുള്ള എന്‍ട്രികള്‍ പരിശോധിച്ചാണ് വിധി നിര്‍ണയം നടത്തിയത്.