പ്രസിഡന്റ്സ് ട്രോഫി: കബഡി മത്സരം സംഘടപ്പിച്ചു
1488065
Wednesday, December 18, 2024 6:50 AM IST
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് സ്പോർട്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ വനിതകളുടെയും പുരുഷന്മാരുടെയും കബഡി മത്സരം സംഘടിപ്പിച്ചു. വനിതകളുടെ വിഭാഗത്തിൽ കളക്ടറുടെ ടീം, മേയറുടെ ടീം, ജില്ലാ സ്പോർട്സ് കൗൺസിൽ ടീം, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ടീം തുടങ്ങിയ നാല് ടീമുകൾ പങ്കെടുത്തു.
പുരുഷന്മാരുടെ വിഭാഗത്തിൽ ഡയന ചിറക്കരതാഴം, ഡിബി കബഡി ക്ലബ് മത്സരിച്ചു. മത്സരം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അധ്യക്ഷനായി. എഡിഎം ജി. നിർമൽകുമാർ, സ്പോർട്സ് കമ്മിറ്റി കൺവീനർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ വിഭാഗത്തിൽ മേയറുടെ ടീമും, പുരുഷ വിഭാഗത്തിൽ ഡയാന ചിറക്കരതഴവും വിജയികളായി.