അന്താരാഷ്ട്ര അറബിക് ദിനാചരണം നടത്തി
1488204
Thursday, December 19, 2024 5:37 AM IST
ചാത്തന്നൂർ: സെന്റ് ജോർജസ് യു പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ 51-ാംവാർഷികം അറബിക് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.
പ്രധാന അധ്യാപകൻ ബെനിൽ മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിദ്ദീഖ് മൗലവി അധ്യക്ഷത വഹിച്ചു സീനിയർ അസിസ്റ്റന്റ ് മറിയാമ്മ എം അലക്സാണ്ടർ, അധ്യാപകരായ സൈഫുദ്ദിൻ ,പി.അനിൽ രാജൻ എന്നിവർ പ്രസംഗിച്ചു. ചാത്തന്നൂർ ഉപജില്ല അറബി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.