പൂർവ വിദ്യാർഥി സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു
1487839
Tuesday, December 17, 2024 6:16 AM IST
ചവറ: ബേബിജോൺ മെമോറിയൽ ഗവൺമെന്റ് കോളജിൽ പൂർവവിദ്യാർഥി സംഗമവും1999 ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. അലുമ്നി പ്രസിഡന്റ് സി.പി. സുധീഷ്കുമാർ അധ്യക്ഷനായി.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽൾ ഡോ. ആർ. ജോളി ബോസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി. വിജയകുമാറും ഡിഗ്രി, പിജി വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ സിനിമ സീരിയൽ നടൻ മണിക്കുട്ടനും അനുമോദിച്ചു.
പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം. പ്രസന്നൻ ഉണ്ണിത്താൻ, ചവറ ഹരീഷ് കുമാർ, പ്രസന്ന അലക്സാണ്ടർ, എ. ജലീൽ ഖാൻ, പി. ലൈജു,
ഡോ.എ. ആശ, എം.ജെ. ജയകുമാർ, ശങ്കരനാരായണപിള്ള, പ്രദീപ് സി. കുളത്തൂർ, അൻസർ കുറ്റിവട്ടം, ദിലീപ് കൃഷ്ണൻ, ചവറ സുരേന്ദ്രൻ പിള്ള, കൺവീനർ സി.കെ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗീത വിരുന്ന് നടന്നു.