108 മയക്കു മരുന്നു കേസുകളില്‍ 112 പേരെ അറസ്റ്റ് ചെയ്തു
1487840
Tuesday, December 17, 2024 6:19 AM IST
കൊല്ലം: നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 12 വരെ ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 108 മയക്കു മരുന്നു കേസുകളിലായി 112 പേരെ അറസ്റ്റ് ചെയ്തു. 209 അബ്കാരി കേസുകള്‍, 1,643 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നവംബര്‍ ഒന്നു മുതല്‍ 1,246 റെയ്ഡുകളും ഒമ്പത് സംയുക്ത റെയ്ഡുകളും നടത്തി. 6,234 വാഹനങ്ങള്‍ പരിശോധിച്ചു. 183 പേരെ അബ്കാരി കേസുകളില്‍ അറസ്റ്റ് ചെയ്തു. വിവിധ കേസുകളില്‍ 3,28,600 രൂപ പിഴയായി ഈടാക്കി.
545.713 കിലോ പുകയില വസ്തുക്കള്‍, 14 ലിറ്റര്‍ വാറ്റ് ചാരായം, 530 ലിറ്റര്‍ വിദേശ മദ്യം, 517 ലിറ്റര്‍ അരിഷ്ടം, 29.8 വ്യാജ വിദേശ മദ്യം, 197 ലിറ്റര്‍ കോട എന്നിവ പിടികൂടി.
കളക്ടറുടെ ചേംബറില്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വൈ.ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്, ജനകീയ കമ്മിറ്റി അംഗങ്ങള്‍, പോലീസ്, വനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.