വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കാൻ നിയമം നിര്‍മിക്കണം:മലങ്കര കാത്തലിക്ക് അസോസിയേഷന്
1488059
Wednesday, December 18, 2024 6:50 AM IST
അഞ്ചല്‍: കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ ആളുകളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന് നിയമനിര്‍മ്മാണം നടത്തണമെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന് അഞ്ചല്‍ വൈദിക ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കൃഷിഭൂമിയെ വനഭൂമിയാക്കി മാറ്റുന്ന പരിസ്ഥിതി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് കോളജ് സംരക്ഷണ സമിതി രൂപീകരിക്കാൻ സമ്മേളനം തീരുമാനിച്ചു.
യോഗത്തില്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഡയറക്ടര്‍ ഫാ. ജിനോയി മാത്യു, പ്രസിഡന്റ് രാജന് ഏഴംകുളം, ജനറല്‍ സെക്രട്ടറി എന്‍.വി. വിന്‍സന്റ്, ഡോ. കെ.വി. തോമസ് കുട്ടി, സാജന് തോമസ്, ബിനു. സി. ചാക്കോ, രാജുമോന് ഏഴംകുളം എന്നിവര്‍ പ്രസംഗിച്ചു.
മലങ്കര കാത്തലിക്ക് അസോസിയേഷന് അഞ്ചല്‍ വൈദിക ജില്ലാ ഭാരവാഹികളായി രാജന് ഏഴംകുളം -പ്രസിഡന്റ്, എന്‍.വി. വിന്‍സന്റ് സാം നഗര്‍ -ജനറല്‍ സെക്രട്ടറി, ഒ. ജോണ്‍ അഞ്ചല്‍, സൂസന് ദീപു മീന്‍കുളം -വൈസ് പ്രസിഡന്റുമാര്‍, സാജന് തോമസ് പഴയേരൂര്‍, ആനി ഡാനിയേല്‍ മടത്തറ -ജോയിന്റ് സെക്രട്ടറിമാര്‍, തോമസ് പി. അലക്സ് ചോഴിയക്കോട് -ട്രഷറര്‍, ഡോ. കെ.വി. തോമസ് കുട്ടി അഞ്ചല്‍, രാജുമോന് ഏഴംകുളം, ലാലി തോമസ് -അതിരൂപത സമിതി അംഗങ്ങള്‍, ഡൈന ബിജു തിങ്കള്‍ക്കരിക്കം, തോമസ് കുട്ടി കാവിളയില്‍ കുളത്തൂപ്പുഴ, ജേക്കബ് പി.കെ. വിളക്കുപാറ, ജീമോന്‍ ഏബ്രഹാം തഴമേല്‍ -എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.