ഓഫീസ് മാർച്ചും ധർണയും നടത്തി
1488054
Wednesday, December 18, 2024 6:50 AM IST
ചവറ : അശാസ്ത്രീയമായ വൈജ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് അധ്യക്ഷനായി. അരുൺ രാജ് മുഖ്യപ്രഭാഷണം നടത്തി.
ചക്കിനാൽ സനൽകുമാർ, സന്തോഷ് തുപ്പാശേരി, ഡി .സി സി എക്സിക്യൂട്ടീവ് മെമ്പർ ചവറ ഗോപകുമാർ, ചവറ ഹരീഷ്കുമാർ, ചിത്രാലയം രാമചന്ദ്രൻ.എം. സുശീല, മണ്ഡലം പ്രസിഡന്റുമാരായ പി.ആർ ജയപ്രകാശ്, കിഷോർ അമ്പിലാക്കര, പവിഴപ്പറമ്പിൽ പുഷ്പരാജൻ, ബാബുജി പട്ടത്താനം, റോസ് ആനന്ദ്, സെബാസ്റ്റ്യൻ അംബ്രോസ്, ആർ.ജിജി, രാമാനുജൻ പിള്ള, അജയൻ ഗാന്ധിത്തറ, ചവറ മനോഹരൻ, തുടങ്ങിയവർ പ്രസംഗിച്ചു.