കെ.പി. ഗോപാലൻ ഗ്രന്ഥശാലയിൽ ഓണാഘോഷം
1453545
Sunday, September 15, 2024 5:54 AM IST
ചാത്തന്നൂർ: ഉളിയനാട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് പി. ബിനു ഓണാഘോഷത്തിന് പതാക ഉയർത്തി. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളും കുട്ടികളും മുതിർന്നവരും പങ്കെടുത്ത മത്സരങ്ങൾ നടന്നു.
ഗ്രന്ഥശാല പ്രസിഡന്റ് പി. ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി.ആർ. ദീപു, അഡ്വ. ആർ. ദിലീപ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ,
ഹാന്റക്സ് വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ, പഞ്ചായത്തംഗം വിനിതാ ദിപു, വി. സണ്ണി, സുനിൽ, അനിൽകുമാർ, വിജയകൃഷ്ണൻ നായർ, ആർ. ബിജു, ബിമൽ, ലൈബ്രേറിയൻ രാജേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും നടന്നു.