പോക്സോ: യുവാവിന് 40 വര്‍ഷം കഠിനതടവ്
1537072
Thursday, March 27, 2025 7:37 AM IST
കാസര്‍ഗോഡ്: പതിനാറുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവിന് 40 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് നായന്മാര്മൂലയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഷാമില്‍ കെ. മാത്യുവിനെയാണ് (35) കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. 2016 നവംബറില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങേത്ത് ആണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. വി.വി. മനോജ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.