ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്
1537046
Thursday, March 27, 2025 7:12 AM IST
കാഞ്ഞങ്ങാട്: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നില്‍ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ നിര്‍വഹിച്ചു. കെ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
എം. കുഞ്ഞികൃഷ്ണന്, അനില്‍ വാഴുന്നോറൊടി, ബിജു കൃഷ്ണ, സി. ശ്യാമള, ഡോ. ടിറ്റോ ജോസഫ്, അശോക് ഹെഗ്ഡെ, ചന്ദ്രന് ഞാണിക്കടവ്, രാജന് തെക്കേക്കര, പി.വി. ചന്ദ്രശേഖരന്, ബഷീര്‍ ആറങ്ങാടി, സുരേഷ് കൊട്രച്ചാല്‍, അച്യുതന് മുറിയനാവി എന്നിവര്‍ പ്രസംഗിച്ചു.
ബളാൽ: ബളാൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബളാൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് ആഴാത്ത് അധ്യക്ഷത വഹിച്ചു. അലക്സ് നെടിയകാല, ബിൻസി ജെയിൻ, ഷോബി ജോസഫ്, മോൻസി ജോയി, സിബിച്ചൻ പുളിങ്കാല, വി. മാധവൻ നായർ, പി. രാഘവൻ, മാർട്ടിൻ ജോർജ്, സി.വി. ശ്രീധരൻ, ലക്ഷ്മിക്കുട്ടി കൊന്നക്കാട് എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ്, ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറേൽ, തോമസ് മാത്യു, ഗോപാലകൃഷ്ണൻ, അഗസ്റ്റിൻ ജോസഫ്, ജോസ് കുത്തിയതോട്ടിൽ, ഡൊമിനിക് കോയിത്തുരുത്തേൽ, സെബാസ്റ്റ്യൻ പൂവത്താനി, ജോൺസൺ, സന്തോഷ് ചൈതന്യ, പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, സിന്ധു ടോമി, സോണിയ വേലായുധൻ, തേജസ് ഷിന്റോ എന്നിവർ പ്രസംഗിച്ചു. ടൗണിൽ പ്രകടനവും നടത്തി.
കരിന്തളം: കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ഉമേശൻ വേളൂർ, കുഞ്ഞിരാമൻ, ഇ. തമ്പാൻ നായർ, കെ.പി. ബാലകൃഷ്ണൻ, സിജോ പി. ജോസഫ്, നൗഷാദ് കാളിയാനം, അബൂബക്കർ മുക്കട, അശോകൻ ആറളം, ജയകുമാർ ചാമക്കുഴി, സി.വി. ബാലകൃഷ്ണൻ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, മേരിക്കുട്ടി മാത്യു, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. മഡിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഇ. ഷജീർ, ഇ.എൻ. പദ്മാവതി, വി.കെ. രാമചന്ദ്രൻ, കെ.വി. സുരേഷ്കുമാർ, ഇ. അനൂപ് എന്നിവർ പ്രസംഗിച്ചു.