വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, ഉപന്യാസ മത്സരം
1537037
Thursday, March 27, 2025 7:12 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ക്വിസ്, ഉപന്യാസമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യുപി-ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി-കോളജ് തലം, പൊതുവിഭാഗം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി എന്റെ കേരളം: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം.
ഹൈസ്കൂള്‍ വിവിദ്യാര്ഥികള്ക്കായാണ് ഉപന്യാസരചനാമത്സരം. കാസര്‍ഗോഡ് കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ 300 വാക്കില്‍ കവിയാതെ അവതരിപ്പിക്കണം.
താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനം എന്നിവ സഹിതം prd contest @gmail.com ഇ-മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യണം. ക്വിസ് മത്സരത്തിനായി ഏപ്രില്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഉപന്യാസങ്ങള്‍ ഏപ്രില്‍ 10നകം അയക്കണ.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിവില്സ്റ്റേഷന്, വിദ്യാനഗര്‍, കാസര്‍ഗോഡ്-671 123 എന്ന വിലാസത്തില്‍ തപാല്‍മാര്‍ഗവും ഉപന്യാസങ്ങള്‍ അയക്കാം. ഫോണ്‍: 04994 255145, 94960 03201.