ക്ഷേമനിധി കൈമാറി
1537042
Thursday, March 27, 2025 7:12 AM IST
ബദിയടുക്ക: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിൽ നാളിതുവരെ നൽകിയിരുന്ന 3.31 ലക്ഷം രൂപയിൽ നിന്നു നാലു ലക്ഷമായി വർധിപ്പിച്ച ആദ്യ ചെക്ക് ബദിയടുക്ക യൂണിറ്റിലെ കെ.ബി. അബ്ദുൾ ലത്തീഫിന്റെ കുടുംബത്തിന് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് നൽകി.
ബദിയടുക്ക യൂണിറ്റ് പ്രസിഡന്റ് ബി.എൻ. നരേന്ദ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, വൈസ് പ്രസിഡന്റ് സി. ഹംസ പാലക്കി, സെക്രട്ടറിമാരായ മുഹമ്മദ്കുഞ്ഞി കുഞ്ചാർ, കെ.വി. ദാമോദരൻ, യൂണിറ്റ് ജനറൽ സെക്രട്ടറി രവി, ട്രഷറർ ജ്ഞാനദേവ ഷേണായി എന്നിവർ പ്രസംഗിച്ചു.